BollywoodLatest News

യുവനടനോട് പ്രണയം; വിവാദ നടിയുടെ തുറന്നു പറച്ചില്‍

സ്വയംഭോഗരംഗങ്ങളിലൂടെ വിവാദത്തിലായ യുവ നടിയാണ് സ്വര ഭാസ്കര്‍. വീരേ ദി വെഡിംഗ് എന്ന ചിത്രത്തിലൂടെ വിവാദത്തിലായ സ്വര സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരം കൂടിയാണ്. എന്നാല്‍ തെന്നിന്ത്യന്‍ യുവ നടനോട് തോന്നിയ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ നടി.

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസാണ് താരത്തിന്റെ ഇഷ്ടതാരം. ഹൈദരബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് സ്വര ഭാസ്കര്‍ ഇക്കാര്യം പറഞ്ഞത്. ബാഹുബലി താന്‍ ഒമ്പത് തവണ കണ്ടിട്ടുണ്ട്. ബാഹുബലി 2 എട്ട് തവണയും. ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നും സ്വര ഭാസ്‍കര്‍ പറയുന്നു.

തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. അച്ഛന്‍ ആന്ധ്രക്കാരനാണ്. തെലുങ്ക് സിനിമകളില്‍ അഭിനയിക്കാൻ ആഗ്രഹവുമുണ്ടെന്നും സ്വര ഭാസ്‍കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button