GeneralTV Shows

ഇത്തരം ശിക്ഷാരീതികള്‍ കളിയായി കാണാന്‍ കഴിയില്ല; ബിഗ്‌ബോസിനെതിരെ ശ്രീ ആരാധകര്‍

ബിഗ്‌ ബോസ് പന്ത്രണ്ടാം പതിപ്പില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വിവാദ താരമാണ് ശ്രീശാന്ത്. പരിപാടി തുടങ്ങിയത് മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം മൂന്നാം ദിവസം തന്നെ ഷോയില്‍ നിന്നും പുറത്തേയ്ക്ക് വരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം മത്സരമുപേക്ഷിച്ച്‌ പുറത്തിറങ്ങുകയാണെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷോ രണ്ടാം ആഴ്ചയിലേക്ക് കടകടക്കുമ്പോള്‍ ബിഗ് ബോസില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് താരത്തിനു. എന്നാല്‍ ശ്രീശാന്തിനായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

ഒരു ടാസ്‌കിന്റെ ഭാഗമായാണ് ശ്രീശാന്തിന് ശിക്ഷ ലഭിച്ചത്. കുടുംബാംഗങ്ങള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ശ്രീ അടങ്ങിയ ടീം പരാജയപ്പെട്ടപ്പോള്‍ ടീമിലൊരാള്‍ ശിക്ഷ ഏറ്റുവാങ്ങണമെന്ന പ്രഖ്യാപനമെത്തി. ഇതിനെ തുടര്‍ന്ന് ശ്രീശാന്ത് സ്വമേധയ ശിക്ഷ സ്വീകരിക്കാന്‍ മുന്നോട്ടെത്തുകയായിരുന്നു. മുഖം മുഴുവന്‍ കരിപുരട്ടുകയായിരുന്നു ശിക്ഷ. എന്നാല്‍ ശ്രീശാന്തിന് നല്‍കി ശിക്ഷ വളരെ മോശമാണെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് ബിഗ്‌ബോസിന്റെ ശ്രമമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇത്തരം ശിക്ഷാരീതികള്‍ കളിയായി കാണാന്‍ കഴിയില്ലെന്നും ശ്രീശാന്ത് മികച്ച ഒരു ക്രിക്കറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ള ബിഗ്‌ബോസിന്റെ ഔദ്യോഗിക പേജുകളില്‍ ആരാധകര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ച് രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button