മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പ് അവസാനിക്കാന്‍ നാളുകള്‍ മാത്രം. പതിനേഴു മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ ആറു പേരാണുള്ളത്. ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി റായ് എന്നിവര്‍ ഇതിനകം ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടി. എന്നാല്‍ ബിഗ്ബോസിലെ എലിമിനേഷനില്‍ അര്‍ച്ചന പുറത്തായതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളും ശക്തമായി. അതിനിടയിലാണ് ബിഗ്ബോസിനെതിരെയും ഫൈനലിസ്റ്റുകളായ ബിഗ്ബോസ് അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായി ബിഗ്ബോസ് മുന്‍ മത്സരാര്‍ത്ഥി കൂടിയായ ദീപന് രംഗത്ത് എത്തിയിരിക്കുന്നത്.
ഷോയിലെത്തിയ പലരും പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വൃത്തികെട്ട കളി കളിച്ചാണ് വോട്ട് സമ്പാദിക്കുന്നതെന്ന് ദീപന് പറയുന്നു. ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇത്തരത്തില്‍ വോട്ട് നേടുന്നതെന്നും ആ മത്സരാര്‍ഥികളെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ സംഘടിതമായി ആക്രമിച്ച് തളര്‍ത്തുമെന്നും ദീപന് കുറ്റപ്പെടുത്തുന്നു. പലരും പിആര്‍ ഏജന്‍സികളേയും സുഹൃത്തുകളേയും സംഘടിപ്പിച്ചും വാട്സാപ്പ് ഗ്രൂപ്പുകള്‍ വരെ ഉണ്ടാക്കി വച്ചുമാണ് ബിഗ്ബോസിലേക്ക് വന്നതെന്ന് തനിക്ക് വൈകിയാണ് മനസ്സിലായതെന്ന് ദിപന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments