
മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിനര്‍ഹയായ യുവ താരം സുരഭി ലക്ഷ്മിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സൂപ്പര്‍ താരങ്ങള്‍ പോലും വെളിപ്പെടുത്താന്‍ മടിക്കുന്ന രഹസ്യം പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
സുരഭിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പത്താം ക്ലാസില്‍ ഓരോ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ താരം വ്യക്തമാക്കിയിരിക്കുന്നത്.
15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉത്തരക്കടലാസുകളാണ് സുരഭി സൂക്ഷിച്ചു വച്ചിരിക്കുന്നത്. കണക്ക്, ഇംഗ്ലീഷ്, ബയോളജി,മലയാളം, ജ്യോഗ്രഫി, ഹിന്ദി തുടങ്ങി എല്ലാ വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മാര്‍ക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്. കണക്കിന് 50ല്‍ 13 മാര്‍ക്കാണ് ഉത്തരക്കടലാസില്‍ ലഭിച്ചിരിക്കുന്നത്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു എസ്എസ്എല്‍സിക്ക് താന്‍ വാങ്ങിയതെന്നും സുരഭി പറയുന്നു.
Post Your Comments