അകാലത്തില്‍ അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക് എത്തുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സിനിമ ജീവിതത്തിലെ ചില പ്രധാപ്പെട്ട സംഭവങ്ങളും ആവിഷ്കരിക്കുന്നുണ്ട്.
2002 ല്‍ പുറത്തിറക്കിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തില്‍ മണിയുടെ നായികയാവാന്‍ ഒരു നടി വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനോട് മണി പ്രതികരിച്ചില്ലെങ്കിലും സംഭവം സത്യമായിരുന്നുവെന്നും ആ സംവ്ഭവം തന്റെ ചിത്രത്തില്‍ ചിത്രീകരിക്കുന്നുണ്ടെന്നും സംവിധായകന് വിനയന് പറയുന്നു. മണിയ്ക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ മണി വലിയ താരമായി കഴിഞ്ഞപ്പോള്‍ ഇവരെല്ലാം മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാകാന്‍ മത്സരിക്കുകയും ചെയ്തു. തന്നെ ഒഴിവാക്കിയ നടി മുന്നില്‍ വരുമ്പോള്‍ മണി കാരണം ചോദിക്കുന്ന സന്ദര്‍ഭം സിനിമയില്‍ ഉണ്ട്. ആ രംഗത്ത് നടി ഹണി റോസാണ് വേഷമിടുന്നത്.
എന്തുകൊണ്ടാണ് നടി തന്നെ അവഗണിച്ചതെന്ന കാര്യം മണിയുടെ മനസില്‍ ഒരു മുള്ളായി തന്നെ തറച്ചിരുന്നത്രെ. അതിന്റെ കാരണം അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്നെ അവഗണിച്ചത് കളിയാക്കാനാണോ അതോ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നതെന്നും സംവിധായകന് പറയുന്നു.
Post Your Comments