മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട നായിക നടിയാണ് പാര്‍വതി, ജയറാമിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞ പാര്‍വതി വീണ്ടും വെള്ളിത്തിരയിലെത്തുമോ എന്ന ചോദ്യം ആരാധകരും പങ്കുവെയ്ക്കുന്നുണ്ട്. പാര്‍വതിയുടെ സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച് ജയറാം പറയുന്നതിങ്ങനെ.
പാര്‍വതി വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളൂ, പക്ഷെ അതൊരു നല്ല കഥാപാത്രമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്, എന്നാല്‍ മാത്രമേ അങ്ങനെയൊരു കാര്യം സംഭവിക്കൂള്ളൂ, ജയറാം ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ വ്യക്തമാക്കി.
ജയറാം-പാര്‍വതി താരദമ്പതികള്‍ നിരവധി ഹിറ്റ് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, ഇവര്‍ ഒന്നിച്ചുള്ള പുതിയ ചിത്രവും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്.
ബാലചന്ദ്രമേനോന്റെ വിവാഹിതരേ ഇതിലെ ഇതിലെ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ പാര്‍വതി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും വേഷമിട്ടു.
വൈശാലി, 1921 തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തു കയ്യടി നേടി.
Post Your Comments