മലയാളത്തിന്റെ മഹാനടന് മധുവിന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. മധുരവുമായി മോഹന്‍ലാല്‍ താരത്തെ കാണാന്‍ വീട്ടില്‍ എത്തുകയും ചെയ്തു. സന്തോഷപൂര്‍ണ്ണമായ ദിനങ്ങള്‍ ആശംസിച്ച് മധുരം സമ്മാനിച്ച മോഹന്‍ലാലിനോട് ജീവിതത്തിലെ ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് മധു തുറന്നു പറയുന്നു
. ജീവിതത്തില്‍ ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ. എണ്പത്തഞ്ചു വയസ്സായാലും തൊണ്ണൂറു വയസ്സായാലും മറ്റുള്ളവര്‍ക്കു ഒരു ഭാരമാകരുത്. എഴുന്നേല്‍ക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലൂടെ കടന്നുപോകരുത്. ഈശ്വരാധീനംകൊണ്ട് ഈ എണ്‍പത്തഞ്ചാം വയസ്സിലും ചെറുപ്പക്കാരെപ്പോലെ യാത്രചെയ്യാന്‍ കഴിയുന്നുണ്ട്.”
ലൂസിഫറിന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ട്. പ്രിയദര്ശന് മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന കുഞ്ഞാലിമരയ്ക്കാറില്‍ മധു മരയ്ക്കാര്‍ ഒന്നാമനായി വേഷമിടുന്നുണ്ട്.
Post Your Comments