GeneralMollywoodNEWS

‘ഇന്നും വിങ്ങലായി മനസ്സിൽ’; കലാഭവന്‍ മണിയുടെ ജീവിത കഥ വെള്ളിത്തയിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്

കലാഭവന്‍ മണിയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ പിന്തുണയുമായി സിനിമാ കുടുംബങ്ങളും, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രത്തില്‍ നിരവധി താരങ്ങളാണ് പങ്കെടുക്കുന്നത്. സ്റ്റേജ് ഷോകളില്‍ ശ്രദ്ധേയനായ സെന്തില്‍ ആണ് കലാഭവന്‍ മണിയായി വേഷമിടുന്നത്.

ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

വിടപറഞ്ഞു പോയെങ്കിലും ഇന്നും മനസ്സിൽ ജീവിച്ചിരിപ്പുണ്ട്, പ്രിയപ്പെട്ട മണിച്ചേട്ടൻ. ഒരുപാടൊരുപാട് പേർക്കും ഇതേ അനുഭവമുണ്ടാകും. മാഞ്ഞു പോകാത്തൊരു ചിരിയും മുഖവുമാണ് നമുക്കെല്ലാം മണിച്ചേട്ടൻ. ഒരു പാട് വഴിത്തിരിവുകൾ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതം. അതിനെ അഭ്രപാളിയിൽ അടയാളപ്പെടുത്തുകയാണ് വിനയൻ സാർ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ. ഈ സിനിമ മണിച്ചേട്ടന് എന്നേക്കുമുള്ള ആദരവും അദ്ദേഹത്തിനുള്ള സമർപ്പണവുമാണ്. ചിത്രത്തിന്റെ ട്രെയ്ലർ മണിച്ചേട്ടനെ ഓർമിച്ചു കൊണ്ട് നിങ്ങൾക്കായി …..

shortlink

Related Articles

Post Your Comments


Back to top button