GeneralLatest NewsMollywood

എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍; മഡോണ തുറന്നു പറയുന്നു

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികമാരില്‍ ഒരാളാണ് മഡോണ. സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയില്‍ വിലസുന്ന മഡോണ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് എത്തുകയാണ്. ആസിഫ് അലി നായകനായ ഇബലീസാണ് താരത്തിന്റെ പുതിയ ചിത്രം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിനിമയില്ലെങ്കിലും താന്‍ പട്രോള്‍ പമ്പില്‍ പട്രോള്‍ അടിച്ചെങ്കിലും ജീവിക്കുമെന്ന് താരം തുറന്നു പറയുന്നു.

”എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കില്‍ നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയും ഇല്ല അത് പറയാന്‍. മനഃസമാധാനത്തോടെ ജിവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല.”

shortlink

Related Articles

Post Your Comments


Back to top button