![](/movie/wp-content/uploads/2018/09/Love-Yatri.jpg)
മതവികാരത്തെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ ബോളിവുഡ് നായകന് സല്‍മാന്‍ഖാനെതിരെ എഫ്ഐആര്‍. ബീഹാറിലെ മിഥാന്‍പുര പോലീസ് ആണ് താരത്തിനെതിരെ കേസെടുത്തത്. സല്മാന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രി നവ രാത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടിയുള്ള പരാതിയിലാണ് നടപടി. വിമര്‍ശനത്തെ തുടര്‍ന്ന് ലവ് യാത്രി എന്ന് ചിത്രത്തിന്റെ പേര് മാറ്റുകയും ചെയ്തിരുന്നു.
സല്മാന് ഖാനു പുറമേ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആയുഷ് ശര്‍മ്മയ്ക്കും വറീന ഹുസൈനിനും, സംവിധായകന് അഭിറാം മിനാവാലയ്ക്കും സഹനടന്മാരായ റാം കുമാര്‍, റോണിത്ത് റോയ് എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments