
നടനും അച്ഛനുമായ വിജയകുമാര്‍ തന്നെ ക്രൂരമായി ദ്രോഹിച്ചുവെന്നും വീട്ടില്‍ നിന്നുമിറക്കി വിടാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് നടി വനിത രംഗത്ത്. വാടകയ്ക്ക് നൽകിയ വീട് തിരിച്ച് നൽകിയില്ലെന്ന് ആരോപിച്ചാണ് അച്ഛന്റെ ദ്രോഹമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
മകൾക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും സമയപരിധി കഴിഞ്ഞിട്ടും മാറാത്തതിനെ തുടര്‍ന്ന് വിജയകുമാർ പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. നടിയെ വാടക വീട്ടിലെത്തി പോലീസ് ഒഴിപ്പിക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ വനിതയുടെ എട്ട് സുഹൃത്തുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തന്നേയും സുഹൃത്തുക്കളേയും അച്ഛന് പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച നടി സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന് തന്നോട് ചെയ്തതെന്നും സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛൻ കപടമായ ഇമേജ് ഉണ്ടാക്കുകയാണെന്നും പറഞ്ഞു.
”നടുറോഡിൽ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടിൽ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാൽ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാൻ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ തനിക്ക് എതിരെയാണെന്നും” വനിത മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments