GeneralMollywoodNEWS

പ്രശസ്ത നടന്‍റെ മരണം; ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് മീര ജാസ്മിന്‍

മലയാളത്തില്‍ നിരവധി മികച്ച വേഷങ്ങള്‍ വെള്ളിത്തയിരയില്‍ മനോഹരമാക്കിയ നടിയാണ് മീരജാസ്മിന്‍. മണ്മറഞ്ഞു പോയ നിരവധി കാലാകാരന്‍മാരെ താനിപ്പോള്‍ വല്ലാതെ മിസ്‌ ചെയ്യുന്നുവെന്നു വ്യക്തമാക്കുകയാണ് മീര. ഒടുവില്‍ ഉണ്ണികൃഷ്ണനുമായി തനിക്ക് വല്ലാത്ത ഹൃദയ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടു മുന്‍പ് താന്‍ കണ്ട അപൂര്‍വ്വമായ സ്വപ്നത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മീര ജാസ്മിന്‍ വ്യക്തമാക്കി.


‘രസതന്ത്രം’ സിനിമയില്‍ അഭിനയിക്കുമ്പോഴെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അങ്കിളിനു ശാരീരികമായ അസ്വസ്ഥയുണ്ടായിരുന്നു. ഫുഡ് കണ്ട്രോള്‍ ചെയ്യാന്‍ മടിയുള്ള ആളായിരുന്നു അങ്കിള്‍, ബിരിയാണിയൊക്കെ ഇഷ്ടം പോലെ കഴിയ്ക്കും, ‘രസതന്ത്രം’ ചിത്രീകരണത്തിനായി ഹൈദരബാദിലേക്ക് പോകുന്ന യാത്രയ്ക്കിടെ ഞാന്‍ ഒരു സ്വപ്നം കണ്ടു, എന്റെ കയ്യില്‍ ശബരിമലയിലെ പായസ പ്രസാദമുണ്ട്, അങ്കിള്‍ ‘അത് എനിക്കൂടി തരുമോ’ എന്ന് കാണിച്ചു കൈനീട്ടി, അയ്യോ അങ്കിളിനു ഇതൊന്നും കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍, ‘പായസം തരുമോ’ എന്ന് അങ്കിള്‍ വാത്സല്യത്തോടെ ചോദിച്ചു കൊണ്ടേയിരുന്നു, ഒടുവില്‍ എന്റെ കയ്യിലെ ശബരിമല പ്രസാദം ഞാന്‍ അദ്ദേഹത്തിന് നല്‍കി, അങ്കിള്‍ പായസം കഴിച്ച ശേഷം യാത്ര പറഞ്ഞു പോയി. പിറ്റേദിവസം ഞാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ ആദ്യം കേള്‍ക്കുന്ന വാര്‍ത്ത ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അങ്കിള്‍ മരിച്ചു എന്നായിരുന്നു. ശരിക്കും അതൊരു ഷോക്കായിരുന്നു, മീര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button