മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി കനിഹ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹന്‍ലാലിന്‍റെ ഡ്രാമയിലും നായികയാവുന്നു. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച താരം സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തില്‍ ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചകാലത്താണ് വിവാഹ മോചന വാര്‍ത്തയും വന്നത്.
”അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി. കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു. ഈ കാലത്ത് മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെത്. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. അതുപോലെ അടുത്ത പ്രാവശ്യവും കുട്ടിയെ ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ അത്ഭുത ബാലനാണ് തന്റെ ഋഷി” – ഒരു അഭിമുഖത്തില്‍ കനിഹ പറയുന്നു
ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിനു ഹൃദയത്തിന് തകരാറുണ്ടായിരുന്നു. വിജയസാധ്യത കുറവായിരുന്നുവെങ്കിലും ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്തു. അമ്പതാമത്തെ ദിവസമാണ് താന്‍ അവനെ കണ്ടതെന്നും ശരീരത്തില്‍ ഇനി സൂചി കുത്താന്‍ സ്ഥലമില്ലെന്ന അവസ്ഥയിലായിരുന്നു അന്ന് അവനെന്നും കനിഹ പങ്കുവച്ചു.
Post Your Comments