ടെലിവിഷന്‍ പരിപാടികളില്‍ മുന്‍പന്തിയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ആദ്യ പതിപ്പ് അവസാനിക്കാന്‍ നാളുകള്‍ മാത്രം അവശേഷിക്കേ സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പ് വാര്‍ത്തകളില്‍ നിറയുകയാണ്. സെപ്റ്റംബര്‍ പതിനാറാം തീയതി ആരംഭിച്ച ഷോയില്‍ മലയാളി താരം ശ്രീശാന്ത് മത്സരാര്‍ത്ഥികളിലൊരാളാണ്. എന്നാല്‍ ഷോ തുടങ്ങി മൂന്നാം നാള് താരം പുറത്തേയ്ക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ഈ അവസരത്തില്‍ സോഷ്യല്‍ മേടിയയില്‍ ചര്‍ച്ചയാകുന്നത് പരിപാടിയിലേക്ക് എത്തിയപ്പോള്‍ താരത്തിനും ഭാര്യയ്ക്കും കിട്ടിയ സ്വീകരണമാണ്.
നൃത്തച്ചുവടുകളുമായാണ് വിവാദങ്ങളുടെ തോഴനായ ശ്രീശാന്ത് വേദിയിലേക്കെത്തിയത്. അഭിനയം മാത്രമല്ല നൃത്തത്തോടും തനിക്കും താല്പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സും സല്മാന് ഖാനും ശ്രീയെ വരവേറ്റത്. തന്റെ ഭാര്യ ഭുവനേശ്വരി കുമാരിയ്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സല്ലുവെന്ന് താരം പറഞ്ഞിരുന്നു. പത്ത് വയസ്സത്തിന്റെ വ്യാത്യാസമുണ്ട താനും ഭാര്യയും തമ്മിലെന്നും താരം പറഞ്ഞിരുന്നു. ഭുവനേശ്വരി കുമാരിയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ താരം വികാരധീനനായിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട് എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ശക്തമായ പിന്തുണയുമായി ഭാര്യ ഒപ്പമുണ്ടായിരുന്നു. തന്നെക്കുറിച്ച് ശ്രീ പറയുന്നത് കേട്ടപ്പോള്‍ ഭുവനേശ്വരിയും കരയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സല്മാന് ഖാന് ഇരുവരേയും ആശ്വസിപ്പിക്കുകയും ചെയ്തു
Post Your Comments