CinemaMollywoodNEWS

നസ്രിയയുടെ നിര്‍മ്മാണത്തില്‍ ആദ്യ ചിത്രം നാളെ; വീരവാദങ്ങളില്ലാതെ ‘വരത്തന്‍’

നസ്രിയയും അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അമല്‍ നീരദ്- ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍ നാളെ പ്രദര്‍ശനത്തിനെത്തും. വ്യത്യസ്ത പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സുഹാസ്, ഷറഫു എന്നിവരാണ്‌. മായനദിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഐശ്വര്യ ലക്ഷ്മിയാണ്‌ ചിത്രത്തിലെ നായിക.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന വരത്തന്‍ നൂറോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും, ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ, വളരെ വ്യത്യസ്തമായ പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ എപ്പോഴും മികവ്കാട്ടുന്ന നടനാണ് ഫഹദ് . യൂത്ത് പ്രേക്ഷകരുടെ ഹരമായ അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴും സത്യന്‍ അന്തിക്കാടിന്റെത് പോലെയുള്ള സരസമായ സിനിമയിലേക്കും ഫഹദ് ശ്രദ്ധയൂന്നുന്നത് അഭിനന്ദനാര്‍ഹമാണ്.

shortlink

Related Articles

Post Your Comments


Back to top button