GeneralLatest NewsMollywoodNostalgia

അന്ന് സിനിമകളൊന്നും ചെയ്യേണ്ടന്നു മോഹന്‍ലാല്‍ പറഞ്ഞത് വിഷമമായി; പ്രിയദര്‍ശന്‍

മലയാളത്തിലെ വിജയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം. നാടന്‍ കഥാപാത്രങ്ങളും ജീവിതവുമായി നര്‍മ്മത്തില്‍ ചാലിച്ച ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടുമായി വീണ്ടും എത്തുന്നത് കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. തന്റെ കുടുംബജീവിതത്തിലും കരിയറിലും താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ രക്ഷയ്ക്കെത്തിയത് ലാല്‍ ആയിരുന്നുവെന്ന് പ്രിയന്‍ പറയുന്നു. മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെക്കുരിച്ചു തുറന്നു പറയുന്ന പ്രിയന്‍ തന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെക്കുറിച്ചും പങ്കുവച്ചു,

”കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു. പക്ഷേ..

അതിനുശേഷം വന്ന അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്‌സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ അക്കാലത്ത് എന്നോട് പറഞ്ഞു, അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്. അന്നത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. അന്ന് ലാല്‍ നല്‍കിയ ഉപദേശം സ്വീകരിച്ചില്ലായിരുന്നെങ്കില്‍,കിലുക്കം എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. പിന്നീട് ലാലിനോട് എന്തിനാണ് അന്നങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്.” പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button