മലയാളം ബിഗ്‌ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ അവസരത്തില്‍ കളിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന താരങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു മുന്‍ മത്സരാര്‍ത്ഥി കൂടിയായ നടന്‍ അനൂപ് ചന്ദ്രന്‍.
ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണെന്നും തുറന്നു പറയുന്ന താരം തമിഴ് ബിഗ് ബോസില്‍ ഓവിയ പ്രേമിച്ച പോലെ പേളിയെ പ്രേമിച്ചു കളിയില്‍ തുടരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അനൂപ് പറഞ്ഞു. പേളിയുമായി പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ ശ്രീനിഷ് പുറത്താകുമായിരുന്നുവെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
അതുപോലെ ആദ്യ ആഴ്ച എലിമിനേഷനില്‍ വന്ന ആളാണ് അതിദി. അനാഥാലയത്തില്‍ വളര്‍ന്ന കഥയൊക്കെ പറഞ്ഞു എല്ലാവരുടെയും സഹതാപവും സ്‌നേഹവും പിടിച്ചു പറ്റിയ താരം ഇപ്പോള്‍ ഫൈനലില്‍ എത്തുകയാണ്. മറ്റുള്ളവരോട് മോശമായി പെരുമാറുന്ന അതിദിയോട് കൂടുതല്‍ സ്നേഹം കാട്ടിയത് സാബുവാണ്. ” അതിദിയെ ക്യാപ്റ്റനാക്കാന്‍ വേണ്ടി അവന്‍ ശ്രമിച്ചിട്ടാണ് ഞാനും അവനും തമ്മില്‍ അതിന്റെ പേരില്‍ ഉടക്കുണ്ടായത് പോലും. അതിദി ആളത്ര ശരിയല്ലെന്നും ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അപ്പോഴേക്കും എനിക്ക് മനസ്സിലായിരുന്നു. സാബുവിന് അത് ഇപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല”. അനൂപ് പറയുന്നു
Post Your Comments