നാടോടിക്കാറ്റ് എന്ന ചിത്രം ദാസേന്റെതും വിജയന്റെതും മാത്രമായിരുന്നില്ല, പ്രൊഫഷണല്‍ കില്ലര്‍ പവനായി അരങ്ങു തകര്‍ത്ത ചിത്രം കൂടിയായിരുന്നു,സ്ഥിരം പ്രതിനായകന്റെ ചിട്ടവട്ടങ്ങളില്‍ നിന്ന് മാറി പ്രേക്ഷകനെ പവനായി രസിപ്പിച്ചെങ്കിലും പവനായിടെ മനസ്സ് വളരെ ഗൗരവമേറിയ വില്ലനിസത്തിന്റെ , പ്രേക്ഷകര്‍ നര്‍മത്തോടെ അത് കമ്മ്യൂണിക്കേറ്റ് ചെയ്തിടത്താണ് ആ കഥാപാത്രത്തിന്റെ വിജയം. സിദ്ധിക്ക് ലാല്‍ ടീമിന്റെ കഥയായിരുന്നു നാടോടിക്കാറ്റ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ശ്രീനിവാസനും ചിത്രം സംവിധാനം ചെയ്തത് സത്യന് അന്തിക്കാടുമായിരുന്നു.
മമ്മുക്കയോട് നാടോടിക്കാറ്റിന്റെ കഥ പങ്കുവെച്ചപ്പോള്‍ പവനായി എന്ന കഥാപാത്രത്തെ ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹാമുണ്ടായിരുന്നതായി ലാല്‍ പറയുന്നു, പവനായി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുമെന്ന് മമ്മൂട്ടി മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ലാല്‍ പറയുന്നു. സത്യന് അന്തിക്കാടിന്റെ കൈകളില്‍ സിനിമ എത്തിയപ്പോള്‍ അദ്ദേഹമാണ് പവനായിയായി ക്യാപ്റ്റന്‍ രാജുവിനെ നിര്‍ദ്ദേശിച്ചത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലാല്‍ വ്യക്തമാക്കി.
Post Your Comments