GeneralLatest NewsMollywood

മുടി മുറിച്ചതിന്റെ കാരണം വ്യക്തമാക്കി നടി സംവൃത

നീണ്ട മുടിയോടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം അവതാരക റോളില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഭര്‍ത്താവ് അഖിലിനും ഇഷ്ടപ്പെട്ട നീണ്ട മുടി മുറിച്ചതിനു പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ…”ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ വേണ്ടിയാണ് തന്റെ നീണ്ട മുടി മുറിച്ചു നല്‍കിയതെന്ന് സംവൃത ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വീടിന് അടുത്ത് ‘വിഗ്‌സ് ഫോര്‍ കിഡ്‌സ്’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്‍മനാ മുടി വളരാത്ത കുട്ടികള്‍ക്കും വേണ്ടി അവര്‍ വിഗ് ഉണ്ടാക്കുന്നുണ്ട്. അവരുടെ പരസ്യം കണ്ടപ്പോള്‍ മുടി ഡൊണേറ്റ് ചെയ്യണമെന്ന് ആഗ്രഹം തോന്നി. എന്നാല്‍ ആദ്യം എനിക്ക് ധൈര്യം ഉണ്ടായില്ല. അഖിലിനും എനിക്കും നീണ്ടമുടിയാണ് ഇഷ്ടം.എന്നാല്‍ ആഗ്രഹം ഉണ്ടെങ്കില്‍ മുടി വെട്ടിക്കോളാന്‍ അഖില്‍ പറഞ്ഞു. പാര്‍ലറില്‍ പോയപ്പോള്‍ മുടി വെട്ടുന്ന സ്ത്രീ പറഞ്ഞു എന്റെ മുടി കൊണ്ട് മൂന്ന് കുട്ടികള്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന്. മുടി വെട്ടിയ ഉടനേയാണ് മംമ്ത വീട്ടിലെത്തിയത്. ഒരുമിച്ചുള്ള പടം എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അപ്പോഴാണ് എല്ലാവരും അറിഞ്ഞത്’

shortlink

Related Articles

Post Your Comments


Back to top button