BollywoodGeneralLatest News

ഞാന്‍ ചതിച്ചുവെന്ന രീതിയിലാണ് അദ്ദേഹം നോക്കിയത്; നടന്‍റെ അവിശ്വാസത്തെക്കുറിച്ച് നടി റാസിക

ബോളിവുഡിലെ യുവ താരം റാസിക ദുഗലിന്റെ പുതിയ ചിത്രം മാന്റോയാണ്. ഉറുദു കവി സാദത് ഹസന്‍ മാന്റോയുടെ ജീവിതത്തെ ആസ്പദമാക്കി നന്ദിത ദാസ് ഒരുക്കുന്ന ചിത്രമാണ് മാന്റോ. ഈ ചിത്രത്തില്‍ മാന്റോയുടെ റോളില്‍ എത്തിയ നവാസുദ്ധീന്‍ സിദ്ധിഖിയായിരുന്നു പ്രതിഫലമായി ഒരു രൂപയാണ് നവാസുദ്ധീന്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൂടാതെ ചിത്രത്തിന്റെ ഭാഗമായ ഋഷി കപൂര്‍, ഗുര്‍ദാന്‍ മാന്‍, ജാവേദ് അക്തര്‍ എന്നിവരും പ്രതിഫലം വാങ്ങിയില്ല. എന്നാല്‍ ചിത്രത്തിന്റെ പ്രതിഫലം വാങ്ങിയതിന് തന്നെ നവാസുദ്ധീന്‍ സംശയത്തോടെയാണ് നോക്കിയതെന്നു വെളിപ്പെടുത്തുകയാണ് നടി റാസിക ദുഗല്‍.

താഹിര്‍ രാജ് ബാസിനും ഞാനുമായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച അഭിനേതാക്കള്‍. അവിശ്വാസത്തോടെയാണ് നവാസ് എന്നെ നോക്കിയത്. പ്രതിഫലം വാങ്ങിയതിന് നവാസുദ്ധീന്‍ സിദ്ധിഖി തന്നെ ‘നീ എന്നെ ചതിച്ചില്ലേ’ എന്ന രീതിയിലാണ് നോക്കിയതെന്നാണ് താരം പറയുന്നത്. ഇത് കണ്ട താന്‍ ‘ എന്നോട് ക്ഷമിക്കണം ഇത് എനിക്ക് നേരെ ഉപയോഗിക്കരുത്’ എന്ന് പറഞ്ഞെന്നും അതുകേട്ട് അദ്ദേഹം ഞെട്ടിയെന്നുമാണ് റാസികയുടെ വാക്കുകള്‍ .

shortlink

Related Articles

Post Your Comments


Back to top button