CinemaGeneralLatest NewsMollywood

പ്രണയം പറഞ്ഞതിന്‌ പെണ്‍കുട്ടി അറസ്റ്റില്‍; കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാല പാര്‍വതി

സുഹൃത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ വിമര്‍ശനവുമായി നടി മാല പാര്‍വതി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

സേക്രഡ് ഹാര്‍ട്ട് കോളേജിലെ പെണ്‍കുട്ടിയോട് സുഹൃത്തിന് വേണ്ടി മറ്റൊരു പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തിയാണ് സംഭവം. മൂന്ന് വട്ടം പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും അതുകൊണ്ട് ഈ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പോലീസ് താക്കിത് നല്‍കിയെന്നും മാല പാര്‍വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കച്ചേരിപ്പടി പോലീസാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സി.ഐ, എസ്.ഐ എന്നിവരെ കണ്ട് സംസാരിച്ചിട്ടും പെണ്‍കുട്ടിയെ വിട്ടയയ്ച്ചില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button