സമൂഹമാധ്യമങ്ങളില്‍ സിനിമയെ വിമര്‍ശിക്കുന്നത് സാധാരണമാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗ് എന്നചിത്രത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച ഉണ്ണിമുകുന്ദന് വിമര്‍ശനം. എന്നാല്‍ തന്റെ കുറിപ്പിന് താഴെ വിമര്‍ശനവുമായി എത്തിയ യുവാവിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍.
ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമായിരുന്നു വിമര്‍ശകന്റെ കമന്റ്. ഇതിനു കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് താരം. ഉണ്ണിയുടെ മറുപടി ഇങ്ങനെ …’കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’
വിമര്‍ശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നല്‍കി. ‘100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’ -ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.
സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്ന കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കള്‍ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും ഉണ്ണി മറുപടി നല്‍കി.
Post Your Comments