ഇന്ത്യയിൽ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ബോളിവുഡ് താരത്തിന്റെ ട്വീറ്റ് വിവാദമാകുന്നു. ബോളിവുഡ് നടനും യാഷ് ചോപ്രയുടെ മകനുമായ ഉദയ് ചോപ്രയാണ് ഇങ്ങനെ ഒരു ആശയം പങ്ക് വച്ചത്. കഞ്ചാവ് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്, അതിന്റെ ഉപയോഗം നിയമവിധേയമാക്കിയാല്‍ അതിനു നികുതി കിട്ടുന്നതിലൂടെ വലിയ വരുമാന ശ്രോതസ്സാകും, അതുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നിലവിലുള്ള ക്രിമിനല്‍ അംശങ്ങള്‍ മാറിക്കിട്ടും, പോരാത്തതിന് കഞ്ചാവിനു ധാരാളം ഔഷധഗുണങ്ങളും ഉണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതിനോടൊപ്പം തന്നെ താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും കഞ്ചാവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ ഒരു നടപടി എടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
I feel India should legalize marijuana. Firstly, It’s part of our culture. Secondly, I think if legalized and taxed it can be a huge revenue source. Not to mention it will remove the criminal element associated with it. Plus and most importantly it has a lot of medical benefits!
— Uday Chopra (@udaychopra) September 13, 2018
ഉദയ് കൊപ്രയുടെ ഈ പ്രസ്താവനയെ കളിയാക്കിയും യോജിച്ചും വിയോജിച്ചും ഒരുപാട് മറുപടികൾ വന്നു. ഇതിൽ മുംബൈ പോലീസിന്റെ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മരിജ്വാന കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണ് എന്ന് ചൂണ്ടിക്കാണിചാണ് മുംബൈ പോലീസ് രംഗത്തേക്ക് വന്നത്. ഇന്ത്യൻ പൗരൻ എന്ന നിലയിൽ പൊതുവേദികളിൽ അഭിപ്രായം പറയാൻ ഉദയ്ക്ക് അവകാശം ഉണ്ടെന്നും എന്നാൽ നിലവിലത്തെ അവസ്ഥയില്‍ നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്ടന്സ് ആക്ട് അനുസരിച്ച്, കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കൈമാറുന്നതും കുറ്റകരമാണ് എന്നാണ് പോലീസിന്റെ മറുപടി.
Sir,as citizen of India,you are privileged to express your view on a public platform. Be mindful,as of now, consumption, possession and transportation of marijuana, invites harsh punishment as per provisions of Narcotic Drugs and Psychotropic Substances Act,1985. Spread the Word https://t.co/YlT3kuCdA2
— Mumbai Police (@MumbaiPolice) September 15, 2018
Post Your Comments