
നവാഗതനായ രാഹുൽ രാമചന്ദ്രൻ അസ്‌കർ അലി, ബൈജു എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ജീം ബൂം ബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ടോവിനോ തോമസാണ് പോസ്റ്റർ പുറത്തുവിട്ടത്. ബേസ്ഡ് ഓൺ എ റീൽ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ടറാന്റിനോയുടെ പൾപ്പ് ഫിക്‌ഷൻ എന്ന ചിത്രത്തിന്റെ പോസ്റ്ററിനോട് സാമ്യമുള്ള പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സച്ചിൻ വി ജെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനൂപ് വി ഷൈലജയാണ്. സംഗീതം ജുബൈർ മുഹമ്മദ്.
Post Your Comments