ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു മീശ മാധവൻ. ദിലീപ്, ജഗതി, കൊച്ചിൻ ഹനീഫ എന്നിവരുടെ തമാശകൾ കൊണ്ട് സമ്പന്നം ആയിരുന്നു ചിത്രം. ചിത്രത്തിലെ പല സംഭാഷണങ്ങളും സൂപ്പർഹിറ്റ് ആണ്. ദിലീപ് എന്ന താരത്തിന് സൂപ്പര്‍താരപട്ടം ചാര്‍ത്തിക്കൊടുത്ത ചിത്രം കൂടിയാണിത്. ജഗതി ചെയ്ത കൃഷ്ണവിലാസം ഭഗീരഥന് പിള്ളയായിരുന്നു ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത കഥാപാത്രം. “പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന ഡയലോഗ് വന്ന കഥ പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
അങ്ങനെ ഒരു സംഭാഷണം തിരക്കഥയിൽ ഉണ്ടായിരുന്നില്ല, ആ രംഗം ചിത്രീകരിക്കാൻ തീരുമാനിച്ചതും അങ്ങനെ അല്ല. ജഗതിയുടെ കഥാപാത്രം വേലി ചാടി അകത്തു വരുമ്പോൾ ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നതും പുരുഷു ജഗതിയെ തല്ലുന്നതും മാത്രമായിരുന്നു തിരക്കഥയിൽ.
ആ രംഗം എടുത്തപ്പോൾ പട്ടികുരക്കുന്നത് കേട്ട് ജഗതി ചേട്ടൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം ചെയ്തു. ചേട്ടന് താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിന്റെ ഫണ്‍ ആണ് ചേട്ടന് ഉദ്ദേശിച്ചത്. അങ്ങനെ വീണാല്‍ ആളെ കാണില്ല. ആ രംഗം ഉപയോഗപ്പെടുത്തണമെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ആ സീന്‍ വീണ്ടും ഡെവലപ്പ് ചെയ്യുന്നത്. ഇങ്ങനെ പോകുന്ന ചേട്ടൻ പുരുഷു നിക്കുന്നിടത്ത് എത്തുകയാണ്. എന്നിട്ട് അയാളെ ദയനീയമായി നോക്കും. ആ നോട്ടത്തിൽ ആണ് അവിടെ ഒരു ഡയലോഗ് വന്നാൽ നന്നയിരിക്കും എന്ന് തോന്നിയത്. അങ്ങനെ ഉണ്ടായ ഡിസ്കഷനില്‍ നിന്നാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗ് ഉണ്ടായത്. അവിടെ അതല്ലാതെ വേറൊന്നും പറയാനില്ല.’
Post Your Comments