മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ആടുതോമ. ഭദ്രന് ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിലെ ഈ കഥാപാത്രം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ചിത്രം ഡിജിറ്റലൈസ് ചെയ്തു റീ-റിലീസ് ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംവിധായകന് ഭദ്രന്. സ്ഫടികത്തിന്റെ 25-ാം വര്‍ഷം ഈ പടത്തിനെ ഇത്രയും സ്നേഹിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയേറ്ററുകളിലെത്തിക്കും എന്നാണ് ഭദ്രന് പറയുന്നത്.
എന്നാല്‍ ആട് തോമയുടെ മകന്റെ കഥയുമായി സ്ഫടികം 2 ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. അതിനെത്തുടര്‍ന്ന് വിവാദങ്ങള്‍ ശക്തമാകുകയാണ്. സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളുടെ കഥാപാത്രമായി സണ്ണി ലിയോണ്‍ വരുന്നുവെന്നും ബിജു ജെ കാട്ടയ്ക്കല്‍ പറയുന്നു.
Post Your Comments