പൊതുവേദികളില്‍ സൗമ്യനായി പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് മോഹന്‍ലാല്‍. എന്നാല്‍ താരം ക്ഷുഭിതനായി സംസാരിച്ചതില്‍ അമ്പരന്നു നില്‍ക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. പ്രളയ ദുരിതത്തിന്റെ രണ്ടാം ഘട്ട സഹായവുമായി വിശ്വശാന്തി ഫൌണ്ടെഷന്റെ പ്രവര്‍ത്തങ്ങളുമായി കൊച്ചി, ആലപ്പുഴ, പത്തനം തിട്ട എന്നിങ്ങനെയുള്ള ഇടങ്ങളിലേക്കുള്ള സാധനങ്ങളുമായി എത്തിയ താരം മാധ്യമ പ്രവര്‍ത്തകരുടെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ദേഷ്യപ്പെടുകയായിരുന്നു.
സംഭവം ഇങ്ങനെ… വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മോഹൻലാൽ വിശദീകരിച്ച ശേഷം പല പൊതുവിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ ചോദിച്ചു. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ചുള്ള പ്രതികരണം തേടിയപ്പോൾ മാധ്യമ പ്രവർത്തകരോട് മോഹൻ ലാൽ ക്ഷുഭിതനാവുകയായിരുന്നു.
നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാനെന്ന് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ചോദിച്ചു. കന്യാസ്ത്രീക്ക് എന്ത് ചെയ്യണം, വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ ഇതൊരു പൊതുവികാരമാണോയെന്നും മോഹൻലാൽ ചോദിച്ചു. മോഹൻലാലിന്റെ പെരുമാറ്റത്തിൽ മാധ്യമപ്രവർത്തകരും അമ്പരന്നു.
Post Your Comments