Latest NewsTV Shows

‘രഹസ്യ ടാസ്‌കി’നെക്കുറിച്ച് നേരത്തെ അറിഞ്ഞു; മതിലു ചാടി ‘രക്ഷപെടാന്‍’ ഷിയാസ്

ബിഗ്‌ ബോസില്‍ നിന്നും മതിലു ചാടി രക്ഷപ്പെടാന്‍ ഒരുങ്ങി ഷിയാസ്. ഷോ 82 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് താരത്തിന്റെ ഈ അഭ്യാസം. ഷിയാസ് കരിമിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുകൊണ്ട് ബിഗ്‌ ബോസ് നല്‍കിയ രഹസ്ട ടാസ്ക് തനിക്ക് പുറത്തുപോകണമെന്ന് മറ്റ് മത്സരാര്‍ഥികളോട് പറഞ്ഞ് അവരെ വിശ്വസിപ്പിക്കണമെന്നതായിരുന്നു. ഇതിനായി നടത്തിയ പ്ലാന്‍ ആയിരുന്നു മതിലു ചാടല്‍. 

കണ്‍ഫെഷന്‍ റൂമില്‍ ഷിയാസിനു ടാസ്ക് നല്‍കുന്നത് ലിവിങ് റൂമിലെ ലൈവ് ടിവിയിലൂടെ മറ്റ് മത്സരാര്‍ഥികളെയും കാണിച്ചു ബിഗ് ബോസ്. ആവേശത്തോടെയാണ് തുടര്‍ന്ന് സാബുവിന്റെ നേതൃത്വത്തില്‍ ഷിയാസിന്റെ ടാസ്‌കിനെ പ്രോത്സാഹിപ്പിക്കാനും അതുവഴി അത് പൊളിക്കാനുമുള്ള പ്ലാനിംഗ് മറ്റു താരങ്ങള്‍ നടത്തിയത്.

മതില്‍ ചാടി പോകാന്‍ കഴിയുമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് അതിനായി ഷിയാസിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും. മുറ്റത്ത് കിടക്കുന്ന കസേരകള്‍ അടുക്കി മതില്‍ ചാടാനുള്ള വഴിയും സാബുവും ബഷീറുമടക്കമുള്ളവര്‍ ഒരുക്കിക്കൊടുത്തു. ഇതിനിടെ ഷിയാസ് തന്റെ തുണികള്‍ കെട്ടിക്കൊണ്ടുവന്ന പ്ലാസ്റ്റിക് സഞ്ചികള്‍ സാബു മതിലിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. മതിലിന് മുകളില്‍ എത്തിയ ഷിയാസ് അപ്പുറത്ത് ആസ്ബസ്റ്റോസിന്റെ മേല്‍ക്കൂരയാണെന്നും ചാടാനാവില്ലെന്നും പറഞ്ഞ് പിന്മാറുകയായിരുന്നു. ഇത്രയുമായപ്പോഴേക്കും ബിഗ് ബോസ് എല്ലാവരെയും ലിവിംഗ് റൂമിലേക്ക് തിരികെ വിളിപ്പിച്ചു. ടാസ്‌ക് നന്നായി പൂര്‍ത്തിയാക്കിയെന്ന ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആഹ്ലാദത്തോടെയായിരുന്നു ഷിയാസിന്റെ പ്രതികരണം.

എന്നാല്‍ ഈ ‘രഹസ്യ ടാസ്‌കി’നെക്കുറിച്ച് തങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നുവെന്ന മറ്റ് മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഷിയാസിന്റെ ആഹ്ലാദപ്രകടനം ചമ്മലിന് വഴിമാറി.

shortlink

Related Articles

Post Your Comments


Back to top button