അഭിനേതാവ് ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉണ്ടെന്നു തുറന്നു പറയുകയാണ് യുവ നടി പ്രയാഗ മാര്ട്ടിന്. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് പറയുന്ന വേളയിലാണ് താരം ഇത് വ്യക്തമാക്കിയത്. താന്‍ ഒരു ഗേള്‍ഫ്രെണ്ട് മറ്റീരിയല്‍ അല്ലെന്നും തനിക്ക് നല്ലൊരു കാമുകി ആകാന്‍ നടിയായതുകൊണ്ട് കഴിയില്ലെന്നും താരം പങ്കുവയ്ക്കുന്നു.
”ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്ല അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായിപ്പോയി. നടി അല്ലായിരുന്നുവെങ്കില്‍ പ്രണയിച്ചു നോക്കിയേനെ. ആക്ടര്‍ ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്. എനിക്ക് എന്റേതായ തത്ത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിച്ചതല്ല.” പ്രയാഗ പറയുന്നു.
Post Your Comments