തെന്നിന്ത്യന്‍ താര റാണി സാമന്ത വിവാഹ ശേഷം ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ച് പറയുന്നു. വിവാഹ ശേഷം ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ എന്താണ് അതിനു മാറ്റാമെന്നു സാമന്ത ചോദിക്കുന്നു. താനൊരു നടിയാണ്. തന്നെ ഒരു നടിയായി മാത്രം കാണുക. വിവാഹിതയായ നടിയാണോ അല്ലയോ എന്നതൊക്കെ അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് അനാവശ്യമായ വിഷയങ്ങളാണ്. എനിക്ക് എന്റേതായ പരിമതിയുണ്ട്. അത് താന്‍ ലംഘിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാഹിതയായിക്കഴിഞ്ഞാല്‍ പിന്നെ അമ്മ അമ്മായി അമ്മ റോളുകള്‍ മാത്രമാണ് പല നടിമാര്‍ക്കും കിട്ടുന്നത്. അതുകൊണ്ടാണ് പല നടിമാരും ഇന്നും അവിവാഹിതകളായി കഴിയുന്നതെന്നും സാമന്ത പറയുന്നു. ”ഒരുപക്ഷേ ഞാന്‍ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കില്‍… അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കില്‍… താനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ ആവോ. എന്റെ ജീവിതയാത്രയില്‍ എനിക്ക് ഉപേക്ഷിക്കാനാവാത്ത ഒരു വ്യക്തിയാണ് നാഗചൈതന്യയെന്ന് ഞാന്‍ മനസിലാക്കി. എന്റെ ഭാവി അത്യന്തം ശോഭനമാകുമെന്നും ഞാന്‍ വിചാരിച്ചു. ഒടുവില്‍ വിവാഹം കഴിക്കുകയും ചെയ്തു’ സാമന്ത വ്യക്തമാക്കി
Post Your Comments