ബോളിവുഡ് യുവ നടന്റെ വെളിപ്പെടുത്തലില്‍ അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം ആരാധന തലയ്ക്ക് പിടിച്ച യുവതി ആവശ്യപ്പെട്ടത് ബീജം. ബോളിവുഡിലെ യുവ താരം ആയുഷ്മാന്‍ ഖുറാന വെളിപ്പെടുത്തുന്നു. ബീജം ദാനം ചെയ്യുന്ന ഒരു യുവാവിന്റെ കഥ പറഞ്ഞ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരമാണ് ആയുഷ്മാന്‍ ഖുറാന. 2012 ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറിന് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വിക്കി എന്ന കഥാപാത്രം ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ഒരിക്കല്‍ അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിന് പോയ സമയത്ത് ആരാധന തലയ്ക്കു പിടിച്ച ഒരു യുവതി തന്നോട് ബീജം ആവശ്യപ്പെട്ടെന്നു ഒരു ടോക് ഷോയ്ക്ക് ഇടയില്‍ താരം വെളിപ്പെടുത്തി. അമ്മയ്ക്കൊപ്പം ഷോപ്പിങ് മോളില് പോയ സമയത്ത് ഒരു ആരാധിക അടുത്തു വന്ന് ബീജം തരാമോയെന്ന് ചോദിച്ചു. എന്നാല്‍ ചണ്ഡീഗഢിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായ തന്റെ അമ്മ ഇതു കേട്ട് തകര്‍ന്നു പോയെന്നും ആയുഷ്മാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് ഇതു കേട്ട് ചിരിയാണ് വന്നതെന്നാണ് താരം പറയുന്നത്. അമ്മ കൂടെയുണ്ട് അല്ലെങ്കില്‍ തരാമായിരുന്നു എന്ന് പറയാനാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി.
Post Your Comments