CinemaNEWS

എവിടെയും ആളില്ല, നാളെ സിനിമ മാറ്റും; നൂറോളം ദിവസമോടിയ ചരിത്ര സിനിമയുടെ അത്ഭുത കഥ!!

ചില സിനിമകളുടെ വിധി പരാജയത്തില്‍ നിന്ന് വിജയത്തിലേക്ക് വളരെ വേഗം സഞ്ചരിച്ചേക്കാം. ദയനീയ പരാജയമായി മാറേണ്ട ഒരു മലയാള ചിത്രം അത്ഭുത വിജയം നേടിയെടുത്തതിനു പിന്നില്‍ വളരെ തന്ത്രപൂര്‍വ്വമായ ഒരു മാര്‍ക്കറ്റിംഗ് നയമുണ്ടായിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്തു 1993-ല്‍ തിയേറ്ററിലെത്തിയ ആകാശ ദൂതിന്റെ വിജയത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

അതിനെക്കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നതിങ്ങനെ

വൈകുന്നേരം കണ്ണൂരിലെ കവിത തിയറ്ററില്‍ എത്തിയപ്പോള്‍ ആകാശദൂത് കാണാന്‍ ഒരു മനുഷ്യന്‍ പോലുമില്ല. അവിടുത്തെ റപ്രസന്റിറ്റിവിനോട് ചോദിച്ചപ്പോള്‍ മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നെന്ന് പറഞ്ഞു. ഫസ്റ്റ് ഷോയ്ക്ക് ആരുമില്ലേ എന്ന ചോദ്യത്തിന് 6.30 ന് പടം തുടങ്ങും അപ്പോള്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഉഗ്രന്‍ പടമാണെന്നും എല്ലാവരും കരച്ചിലായിരുന്നെന്നുമായിരുന്നു മറുപടി.

അന്ന് രാത്രിയില്‍ നിര്‍മാതാവിനെ വിളിക്കുമ്പോള്‍ അദ്ദേഹം കരച്ചിലായിരുന്നു. എല്ലാം പോയെന്നും ഒരിടത്ത് പോലും ആളില്ലെന്നും എന്നും പറഞ്ഞു.. നാളെ സിനിമ തിയറ്ററില്‍ നിന്നും മാറ്റുമെന്നുമായിരുന്നു മറുപടി. 

എന്നാല്‍ ഓരോ ഷോ കഴിയുമ്പോഴും ആള് കൂടുമെന്ന് എനിക്ക് ഉറപ്പായിരുന്നു.  ഞാന്‍ ബംഗ്ലൂരില്‍ നിന്ന് മടങ്ങി വന്നു വീണ്ടും നിര്‍മാതാവിനെ വിളിച്ചപ്പോള്‍ കാര്യമായി മാറ്റാമൊന്നും വന്നില്ലെന്നായിരുന്നു മറുപടി. പരസ്യം നിര്‍ത്തരുതെന്ന് പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം എറണാകുളത്ത് നിന്നും ഡിസ്ട്രിബ്യൂട്ടര്‍ സെഞ്ച്വറി രാജുവിനെയും നിര്‍മാതാക്കളെയും കണ്ടിരുന്നു. ഊ പടം വിട്ട് കളയരുതെന്നും ഇത് ഹിറ്റാകുന്ന പടമാണെന്നും പറഞ്ഞു.

അക്കാലത്ത് മാരുതി കാര്‍ ഇറങ്ങി സമയമായിരുന്നു. ഒരു മത്സരം വെച്ച് മാരുതി കാര്‍ സമ്മാനമായി കൊടുക്കാമെന്നും തീരുമാനിച്ചിരുന്നു. ഒപ്പം തിയറ്ററില്‍ നിന്നും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൂവാല മാര്‍ക്കറ്റിംഗ് വലിയ രീതിയില്‍ വിജയം കൊയ്തു എന്ന് സിബി മലയില്‍ പറയുന്നു. ആകാശദൂത് കണ്ട ശേഷം ചിലര്‍ ആ തൂവാലയില്‍ കണ്ണീരു ഒപ്പിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്ക് ലഭിക്കാത്ത അപൂര്‍വ്വ ഭാഗ്യമായിരുന്നു അത്.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആകാശദൂതിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ സിബി മലയില്‍ പങ്കുവെച്ചത്. 

shortlink

Related Articles

Post Your Comments


Back to top button