ബോളിവുഡ് സൂപ്പര്‍ താരവും, വിരാട് കോലിയുടെ പ്രിയപത്നിയുമായ അനുഷ്കയുടെ രോഗ വിവരങ്ങള്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അനുഷ്കയുടെ നട്ടെല്ലിനു കാര്യമായ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. ബള്‍ജിങ് ഡിസ്ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്ക്ക് എന്നറിയപ്പെടുന്ന അനുഷ്കയുടെ രോഗാവസ്ഥയ്ക്ക് പൂര്‍ണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അമിതാ ഭാരം ഉയര്ത്തുന്നവരിലാണ് സാധാരണയായി ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്. ശരീരഭാരം അമിതമായി വര്‍ദ്ധിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം, അനുഷ്കയുടെ രോഗാവസ്ഥ ആരധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments