
ബോളിവുഡിലെ വലിയ താരനിരയിലേക്കാണ് അഭിഷേകും ലാന്‍ഡ് ചെയ്തത്. മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യയെ വിവാഹം ചെയ്തതോടെ താരത്തിനു നല്ല കാലം ആരംഭിച്ചെന്നാണ് ബോളിവുഡില്‍ നിന്നുള്ള വിലയിരുത്തല്‍, പക്ഷെ ഇതിനെല്ലാമുപരി ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ് താരം.
വലിയ നടന്റെ മകനായിട്ടൊന്നും കാര്യമില്ല. ഒരു സിനിമ പരാജയപ്പെട്ടാല്‍ പിന്നെ നമ്മുടെ ഫോണ്‍കോള്‍ എടുക്കാന്‍ പല സംവിധായകരും മടിക്കുമെന്ന് ബോളിവുഡ് നടന് അഭിഷേക് ബച്ചന് തുറന്നു പറയുന്നു . ഞാന്‍ സിനിമയിലെത്തിയിട്ട് 16 വര്‍ഷം പിന്നിടുന്നു. കരിയറില്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. ഇനിയും കുറേ ചിത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും ബച്ചന് പുത്രന് കൂട്ടിച്ചേര്‍ത്തു . ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അഭിഷേക് പറഞ്ഞു.
Post Your Comments