
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ധ. സച്ചിനെ അറിയാത്ത സുശീല എന്ന കഥാപാത്രമാണ് ശ്രിന്ധയെ പ്രേക്ഷകര്‍ക്കിടയിലെ ജനപ്രിയ താരമാക്കി മാറ്റിയത്.
എളിയ സമയത്തിനുള്ളില്‍ സിനിമയില്‍ നല്ല കാലം തെളിഞ്ഞ ശ്രിന്ധയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി വിവാഹ മോചനമാണെന്ന് വ്യക്തമാക്കുകയാണ് ശ്രിന്ധ, പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ധയുടെ വിവാഹം. വിവാഹ മോചന സമയത്ത് തനിക്ക് കരുത്ത് പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ധ പറയുന്നു.
‘ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായിട്ടാണ് പ്രതികരിച്ചത്, ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്ക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കയാണ് വേണ്ടത്’.- ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ ശ്രിന്ധ മനസ്സ് തുറന്നു.
Post Your Comments