സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുമ്പോള്‍ നായികയുടെ വിവാഹം മുടങ്ങിയതാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ ചര്‍ച്ച. ഗീത ഗോവിന്ദം എന്ന ചിത്രത്തിലെ നായിക രശ്മിക മന്ദനയുടെ വിവാഹം മുടങ്ങിയിരിക്കുകയാണ്. കന്നടതാരം രക്ഷിത് ഷെട്ടിയുമായാണ് രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ.
ഞങ്ങള്‍ ദുഖിതരാണ്. അതേ സമയം ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല- താരത്തിന്റെ അമ്മ സുമന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments