GeneralMollywood

ഇത് തന്റെ കുഞ്ഞു ജീവന്‍; പെണ്‍കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് അപ്പാനി ശരത്ത്

കനത്ത പേമാരിയും പ്രളയവും വിതച്ച നാശത്തില്‍ നിന്നും കേരളം മുക്തമാകുന്നതെയുള്ളൂ. ഈ പ്രളയം നടൻ അപ്പാനി ശരത്തിന്റെ ജീവിതത്തിലെ മറക്കാത്ത ഒരു ഏടാണ്. തമിഴ് നാട്ടില്‍ ഷൂട്ടിങ്ങിനിടയില്‍ ആയിരുന്നു ഈ സമയം ശരത്ത്. വരാന്‍ ആകാതെ അവിടെ ശരത് കുടുങ്ങുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായ ശരത്തിന്റെ ഭാര്യയെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്.

ഇപ്പോഴിതാ ഇരുവരുടെയും ഇടയിലേയ്ക്ക് കുഞ്ഞതിഥി എത്തിയിരിക്കുന്നു. തനിക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ച സന്തോഷം ആരാധകരോട് താരം തന്നെയാണ് പങ്കുവച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം. അവന്തിക ശരത്ത് എന്നാണു കുഞ്ഞിനു പേരിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button