GeneralNEWS

പേരില്‍ ഇപ്പോഴും അച്ഛന്‍റെ നാമം,ഭര്‍ത്താവിന്‍റെ പേര് ഇല്ലാത്തതിന്റെ കാരണം; ഗായിക ശ്വേത

വിവാഹത്തിന് മുന്‍പ് അച്ഛന്റെ പേരും വിവാഹത്തിന് ശേഷം പേരിനൊപ്പം ഭര്‍ത്താവിന്റെ നാമവും ചേര്‍ക്കുന്ന നിരവധി സെലിബ്രിറ്റി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തയാണ് ഗായിക സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്‍. ആശ്വിനെ വിവാഹം ചെയ്ത ശേഷവും തന്റെ പേരിനൊപ്പം അച്ഛന്റെ പേരായ മോഹന്റെ പേരില്‍ തന്നെയാണ് ശ്വേത മോഹന്‍ എന്ന സിംഗര്‍ സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്നത്.

‘പേരിനൊപ്പം ഭാര്‍ത്താവ് അശ്വിന്റെ നാമം ചേര്‍ക്കാത്തതിന്റെ കാരണം ഒരു അഭിമുഖ പരിപാടിയില്‍ ശ്വേത തന്നെ വെളിപ്പെടുത്തി. ശ്വേത മോഹന്‍ എന്ന പേര് ഗാനസ്വാദകര്‍ക്കിടയില്‍ പരിചിതമായി കഴിഞ്ഞു, ഇനി ശ്വേത അശ്വിന്‍ എന്നാക്കി മാറ്റിയാല്‍ മറ്റൊരു പുതിയ ഗായികായാണോ താനെന്നു പലര്‍ക്കും തെറ്റിദ്ധാരണയുണ്ടാകും,അതിനാല്‍ അശ്വിന്‍ തന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്‌’. ശ്വേത മോഹന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button