CinemaGeneralMollywoodNEWS

ആരും പ്രതീക്ഷിക്കാത്ത വലിയ ദുരന്ത ചിത്രം; മമ്മുക്കയ്ക്കും എന്നോട് ദേഷ്യമുണ്ടായിരുന്നു!

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘പട്ടാളം’. ലാല്‍ ജോസ് ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രം പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു. 2003-ഓണം റിലീസായി എത്തിയ പട്ടാളത്തിനു കുടുംബ പ്രേക്ഷരെ പോലും ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രാമത്തിലെത്തുന്ന പട്ടാള സംഘം നാട്ടുകാര്‍ക്ക് സഹായമായി മാറുന്ന ചിത്രം നര്‍മത്തിലൂന്നിയാണ് ലാല്‍ ജോസ് പറയാന്‍ ശ്രമിച്ചത്, എന്നാല്‍ ചിത്രത്തിന്റെ പ്ലോട്ട് പ്രേക്ഷകര്‍ക്ക് ദഹിക്കാതെ വരികയും ആ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി ‘പട്ടാളം’ മാറുകയും ചെയ്തു.

പട്ടാളത്തിന്റെ പരാജയം തന്നോടുള്ള മമ്മൂട്ടിയുടെ അടുപ്പത്തിന് മങ്ങലേല്‍പ്പിച്ചെന്നും, വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മമ്മുക്കയുമായി താന്‍ പിന്നീടു സംസാരിച്ചതെന്നും ലാല്‍ ജോസ് ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

നിരവധി താരങ്ങള്‍ അണിനിരന്ന ‘പട്ടാളം’ എന്ന സിനിമയില്‍ വിദ്യ സാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ജനപ്രീതി നേടിയെടുത്തിരുന്നു. റെജി നായര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ നിര്‍മ്മാണം സുബൈറും, സുധീഷും ചേര്‍ന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button