മലയാളികളെ എന്നും കോരിത്തരിപ്പിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് ആടുതോമ. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു. ആടുതോമയുടെ മകന്റെ കഥ പറയുന്ന സ്ഫടികം 2സംവിധാനം ചെയ്യുന്നത് യുവേഴ്സ് ലൗവിംഗ്ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ്.
ഫേസ് ബുക്കിലൂടെ ഈ ചിത്രത്തെക്കുറിച്ച് സംവിധായകന് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘സ്ഫടികം ഒന്നേയുള്ളൂ… അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ…’ ഭദ്രന് തന്റേ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
1995ല്‍ പുറത്തിറങ്ങിയ സ്ഫടികം വന്‍ വിജയമായിരുന്നു. ഈ സാമ്പത്തിക വിജയത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Post Your Comments