Latest NewsMollywoodTV Shows

ഇമേജിനെ ബാധിക്കും; ഫാസില്‍ ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചു

വില്ലന്‍ വേഷത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ്‌ മോഹന്‍ലാല്‍. ഫാസില്‍ ഒരുക്കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന കഥാപാത്രമായി എത്തിയ മോഹന്‍ലാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍താര പദവി സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി മലയാള സിനിമാ മേഖലയില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ തൊണ്ണൂറുകളില്‍ ജനപ്രിയ നടന്‍ എന്ന ഇമേജ് സ്വന്തമാക്കി. മഞ്ഞില്‍ വിരിഞ്ഞ പൂക്കുല്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഫാസിലും മോഹന്‍ലാലും 1984ലെ ‘നോക്കത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം കഴിഞ്ഞു ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിച്ചിത്രത്താഴിലൂടെ വീണ്ടും കൈകോര്‍ക്കുന്നത് . 1993ലാണ് മണിച്ചിത്രത്താഴ് റിലീസ് ആകുന്നത്.

എന്നാല്‍ ഇതിനു മുന്പ് ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറുടെ ത്രെഡ് പറഞ്ഞിരുന്നു. ആ ചിത്രം മോഹന്‍ലാല്‍ നിരസിച്ചു. ഫാമിലി – കോമഡി ട്രാക്കിലൂടെ മികവുറ്റ സംവിധായകരോടൊപ്പം ജനപ്രിയ ഇമേജില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഫാസില്‍ സീരിയല്‍ കില്ലറുടെ റോളിലേയ്ക്ക് മോഹന്‍ലാലിനെ സമീപിച്ചത്. എന്നാല്‍ ആ റോള്‍ 90കളുടെ തന്‍റെ ഇമേജിനു ദോഷം ചെയ്യുമെന്ന വിശ്വാസത്തില്‍ മോഹന്‍ലാല്‍ ഉപേക്ഷിക്കുക ആയിരുന്നു.

മോഹന്‍ലാല്‍ ഉപേക്ഷിച്ചെങ്കിലും ഫാസില്‍ ആ ചിത്രം പൂര്‍ത്തിയാക്കി. തെന്നിന്ത്യന്‍ നടന്‍ നാഗാര്‍ജുനയെ നായകനാക്കി തെലുങ്കില്‍ കില്ലര്‍ എന്ന പേരില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. ‘ഈശ്വര്‍’ എന്ന പേരില്‍ തമിഴിലും ‘ സബ് സേ ബഡാ മാവാലി ‘ എന്ന പേരില്‍ ബോളിവുഡിലേക്കും മൊഴിമാറ്റിയപ്പോഴും വിജയം ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button