പേരാമ്പ്ര•നിപ വൈറസ് ബാധ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയ്ക്കെതിരെ പ്രതിഷേധം. പേരാമ്പ്രക്കാരന് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തില്‍ നിപ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പേരാമ്പ്രയില്‍ നിന്നാണ്. നിപ ബാധിത മേഖലകളിലെ ജനങ്ങള്‍ അനുഭവിച്ച ഒറ്റപ്പെടലും കണ്ണുനീരും ആഘോഷിക്കപ്പെടാനും വിറ്റു കാശാക്കാനുമുള്ളതല്ലെന്ന് ഗ്രൂപ്പ് അഡ്മിന് രഞ്ജിത്ത് മലയില്‍ വ്യക്തമാക്കി.
നിപ സമയത്തും ഇപ്പോള്‍ പ്രളയ സമയത്തും കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒന്നിച്ച് നാടിനായി നിന്നപ്പോഴും മലയാള സിനിമയിലെ പലരും മുഖം തിരിച്ചാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments