CinemaKollywoodMollywoodNEWS

‘സിനിമയിലെ വലിയ മനുഷ്യന്‍, അദ്ദേഹമുള്ള ഒരു ചടങ്ങില്‍ ഞാന്‍ പോയാല്‍’; കാര്‍ത്തി

മലയാളത്തിലെ സൂപ്പര്‍ താരത്തോടുള്ള ആരാധന വെളിപ്പെടുത്തി തമിഴ് സൂപ്പര്‍ താരം കാര്‍ത്തി. മോഹന്‍ലാല്‍ തന്റെ ആരാധ്യ പുരുഷനാണെന്നു വ്യക്തമാക്കുകയാണ് കാര്‍ത്തി, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ സ്വപ്നമാണെന്നും കാര്‍ത്തി പറയുന്നു. അത്രയ്ക്ക് ഫ്ലെക്സിബിളായ ആക്ടര്‍ ആണ് ലാല്‍ സാര്‍, അങ്ങനെയുള്ള നടന്മാര്‍ വിരളമാണ്, ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ കാര്‍ത്തി വ്യക്തമാക്കി.

ഞാന്‍ ഒരുപാട് തവണകണ്ട സിനിമയാണ് പുലിമുരുകന്‍, ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ അവിടെ ലാല്‍ സാര്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഇരിക്കാന്‍ നോക്കും, കാര്‍ത്തി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button