ലാല്‍ ജോസ് ക്രൈസ്ത വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മിടുക്കുള്ള കലാകാരനാണ്, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വീണ്ടും എത്തിയപ്പോള്‍ അവിടുത്തെ ഒരു ക്ഷേത്രത്തില്‍ അഞ്ജതനായ ഒരു വ്യക്തിയുടെ വിവാഹത്തില്‍ താന്‍ പങ്കെടുത്തെന്നും, അദ്ദേഹം വധുവിന്റെ കഴുത്തില്‍ താലി കെട്ടിയപ്പോള്‍ ആചാരപ്രകാരമുള്ള അമ്പലമണി താനാണ് മുഴക്കിയതെന്നും ലാല്‍ ജോസ് പറയുന്നു.
‘രണ്ടാം ഭാവം’ എന്ന സിനിമയുടെ പരാജയം എന്നെയും രഞ്ജന്‍ പ്രമോദിനെയും വല്ലാതെ തളര്‍ത്തിയിരുന്നു, അത് കൊണ്ട് തന്നെ ഞങ്ങള്‍ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു, നിലമ്പൂര്‍ക്ക് പോയ ഞങ്ങള്‍ അവിടെ നിന്ന് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയുടെ ലോക്കെഷനിലേക്ക് പോയി, അവിടെ കുന്നിനു മുകളില്‍ ഒരുപാടു വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ട്.
ഞങ്ങള്‍ ചെല്ലുമ്പോള്‍ അന്നവിടെ ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ അമ്പലമണിക്ക് അടുത്താണ് ഞാന്‍ നിന്നിരുന്നത്. താലി കെട്ടുന്ന സമയത്ത് പൂജ കര്‍മ്മങ്ങള്‍ ചെയ്യുന്ന തിരുമേനി എന്നെ നോക്കി മണി അടിക്കാന്‍ ആംഗ്യം കാണിച്ചു, അങ്ങനെ ക്രൈസ്തവ വിശ്വാസിയായ ഞാന്‍ മലമുകളിലെ രണ്ടു അജ്ഞാതരുടെ വിവാഹ ചടങ്ങില്‍ ഹിന്ദു ആചാരപ്രകാരമുള്ള ആ കര്‍മ്മം നിര്‍വഹിച്ചു, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്.
കടപ്പാട് ; സഫാരി ടിവി
Post Your Comments