![](/movie/wp-content/uploads/2018/09/burt-reynolds.jpg)
ആറു ദശാബ്ദക്കാലം ഹോളിവുഡ് പ്രേക്ഷകരെ പുളകം കൊള്ളിച്ച നടൻ ബർട്ട് റെയ്നോൾഡ്സ് ഇനി ഓർമ്മ. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഫ്ളോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ 81 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്.
സ്മോക്കി ആന്റ് ബണ്ടിറ്റ്, ദ ലോംഗെസ്റ്റ് യാര്‍ഡ്, ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ് ബര്‍ട്ട്. 1997ൽ ബൂഗി നെറ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് മരണ വിവരം അറിയിച്ചത്.
1970 കാലഘട്ടത്തിൽ ആണ് അദ്ദേഹം ഹോളിവുഡിൽ നിറഞ്ഞു നിന്നത്. ഡെലിവറന്സിലെ ലൂവിസ് മെഡ്ലോക്ക് എന്ന കഥാപാത്രം ഹോളിവുഡ് പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന് സ്ഥാനം നേടി കൊടുത്തു. ആല്‍ഫ്രഡ് ഹിച്ച്കോക്ക് പ്രസന്റ്സ്, പെരി മൈസണ്‍, ദ ട്വിലൈറ്റ് സോണ്‍ എന്നിങ്ങനെ നിരവധി ടിവി സീരീസുകളില്‍ അദ്ദേഹം അതിഥി താരമായും അഭിനയിച്ചു.
1963 ൽ നടന്ന അദ്ദേഹത്തിന്റെ വിവാഹം അധികം നാൾ നീണ്ടു നിന്നിരുന്നില്ല. ഇംഗ്ലീഷ് നടിയായ ജൂഡി കാര്‍ണി ആയിരുന്നു ആദ്യ വധു. 1977ല്‍ സഹനടിയായിരുന്ന സാലി ഫീല്‍ഡ്സുമായി അദ്ദേഹം പ്രണയത്തിലായി. എന്നാല്‍ അഞ്ച് വര്‍ഷം മാത്രമാണ് ഈ ബന്ധം നിലനിന്നത്.
Post Your Comments