CinemaLatest NewsMollywoodNEWS

തീവണ്ടിക്ക് വേണ്ടി വലിച്ച സിഗരറ്റിനു കണക്ക് ഒന്നുമില്ലെന്ന് ടോവിനോ തോമസ്

ടോവിനോ തോമസ് – സംയുക്ത മേനോൻ എന്നിവരെ പ്രാധാന കഥാപാത്രമാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ ഒരു ചെയിൻ സ്‌മോക്കറിന്റെ വേഷത്തിലെത്തുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണ് തീവണ്ടി. ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയേറ്ററിൽ എത്തുക. ചിത്രത്തിന് വേണ്ടി വളിച്ച സിഗരറ്റിനു ഒരു കണക്കും ഇല്ലെന്നു ടോവിനോ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിന് വേണ്ടി ഒരു പെട്ടിക്കട സെറ്റ് ഇട്ടിരുന്നു. അതിനു പിന്നിലായി മിനി വിൽസ് എന്ന സിഗരറ്റ് അടുക്കി വച്ചിട്ടുണ്ട്. അത് മുഴുവനും വലിച്ചു. ഇ സിഗരറ്റ് സ്ഥിരം വലിക്കുന്നവർ പോലും എടുക്കാതെ ആണ്. വലിക്കാൻ ഒക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ കഥാപാത്രത്തിന് അഫൊർഡ് ചെയ്യാൻ പറ്റുന്ന സിഗരറ്റ് അതുമാത്രമായിരുന്നു.” ടോവിനോ പറഞ്ഞു.

ശ്വാസം കോശം എന്ന പരസ്യത്തിന് കഴിയാത്തത് ചിലപ്പോൾ ഈ സിനിമക്ക് കഴിയുമെന്നും , ഒരാളെ എങ്കിലും വലിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയും എന്നാണ് വിശ്വാസം എന്നും ടോവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button