CinemaGeneralMollywood

ആ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും നന്ദി; കലാഭവന്‍ മണിയുടെ സഹോദരന്‍

മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുകയില്ല. എന്നും മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മണിയുമായുള്ള സ്നേഹത്തെക്കുറിച്ചും അനുഭവത്തെക്കുരിച്ചും പങ്കുവച്ച് സഹോദരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയ്ക്കൊപ്പമുള്ള വികാരനിര്‍ഭരമായ ചിത്രം രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു വേദിയില്‍ ഇരുവരും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളും ആ ഫോട്ടേയെ കുറിച്ചള്ള സന്ദര്‍ഭവും ആര്‍എല്‍വി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ആര്‍ എല്‍വി രാമകൃഷ്ണന്റെ പോസ്റ്റ്‌

ഈ ഫോട്ടോ നിലയ്ക്കില്ല ഒരിക്കലും മണിനാദം എന്ന ഗ്രൂപ്പില്‍ കണ്ടതാണ്.ഇത് മറ്റാരും അല്ല ഞാനും ചേട്ടനും ആണ്. വര്‍ഷങ്ങള്‍ക് മുന്‍പ് അന്നമനടയിലെ നൃത്ത വിദ്യാലയത്തിലെ വാര്‍ഷിക ചടങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മണി ചേട്ടന്‍. പരിപാടിയുടെ അന്ന് ഷൂട്ടിങ്ങ് ഉള്ളതിനാല്‍ എത്താന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ഞാനാകെ തകര്‍ന്നു പോയി. നാട്ടുകാരുടെ മുന്‍പില്‍ ഞാനെന്തു പറയും എന്ന് വിചാരിച്ച്‌ പകച്ച്‌ നില്‍ക്കുന്ന സമയം: ഉദ്ഘാന ചടങ്ങ് നടന്നു കൊണ്ടിരിക്കെ ആരോടും പറയാതെ സ്റ്റേജിലേക്ക് നടന്നു വന്ന ചേട്ടനെ കണ്ടപ്പോള്‍ ഓടി ചെന്ന് കെട്ടിപിടിച്ചതാണ് ഈ രംഗം. ഈ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടത് ആരാണെന്നറിയില്ല. ആരായാലും ഒരു പാട് നന്ദി.

shortlink

Related Articles

Post Your Comments


Back to top button