
തമിഴ്നാട്ടിലെ കുണ്ട്രത്തൂര്‍ നടന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. വിജയ് എന്ന ചെറുപ്പക്കാരനെ സ്നേഹിച്ച് വിവാഹം ചെയ്ത യുവതി മക്കളെ കൊന്ന ശേഷം മറ്റൊരു യുവാവുമായി ഒളിച്ചോടി വാര്‍ത്ത സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് കേട്ടത്. ജീവിതം ആകെ ഇരുട്ടിലായ വിജയിടെ തേങ്ങലിന് സ്വാന്തനമേകി സൂപ്പര്‍ താരം രജനീകാന്ത് രംഗത്തെത്തി. തന്റെ കടുത്ത ആരാധകന് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള കരുത്ത് പകര്‍ന്നു രജനീകാന്ത് വിജയിടെ കണ്ണീരൊപ്പി.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയ് തന്റെ ഭാര്യയായ അഭിരാമിയെ പ്രണയിച്ചാണ് വിവാഹം ചെയ്തത്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷമാണ് അഭിരാമി കാമുകനൊപ്പം കടന്നുകളഞ്ഞത്.
Post Your Comments