വലിയ ഹിറ്റില്‍ നിന്ന് ആവറജിലേക്കും, അവിടെ നിന്ന് വലിയ പരാജയത്തിലേക്ക് പോകുകയും പിന്നീടു വീണ്ടും വിജയം നേടിയെടുക്കുകയും ചെയ്ത മലയാളത്തിന്റെ ഹിറ്റ്മേക്കറാണ് ലാല്‍ ജോസ്. മലയാളത്തിന്റെ മഹാ നടന്‍ തിലകനുമായുള്ള വേദനിപ്പിക്കുന്ന അനുഭവം ഷെയര്‍ ചെയ്യുകയാണ് ലാല്‍ ജോസ്, ‘രണ്ടാം ഭാവം’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ തിലകനെ താന്‍ അസ്വസ്ഥനായി കാണപ്പെട്ടുവെന്നും, ലൊക്കേഷനില്‍ ഉച്ച ഭക്ഷണത്തിന് പകരം വേദന ശമിക്കാന്‍ മദ്യം കഴിച്ചു കൊണ്ടിരുന്ന തിലകന്‍ കാലിനു സുഖമില്ലാത്ത നിലയിലായിരുന്നെന്നും ലാല്‍ ജോസ് പറയുന്നു.
‘രണ്ടാം ഭാവം’ എന്ന സിനിമയില്‍ അഭിനയിക്കാനായി തിലകന്‍ ചേട്ടന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ കാലിലെ നീര് ഞാന്‍ ശ്രദ്ധിച്ചു, അത് എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു, ഉച്ചഭക്ഷണ സമയത്ത് തിലകന്‍ ചേട്ടന്‍ ഗ്ലാസില്‍ വെള്ളം കുടിക്കുന്നത് കണ്ടു, കൂടാതെ ഒരു പച്ചമുളകും, പിന്നെയാണ് അത് വോഡ്കയാണെന്ന് മനസ്സിലായത്. തിലകന്‍ ചേട്ടന്റെ കാലിലെ നീര് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, ഹോസ്പ്പിറ്റലില്‍ പോകാമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു, അല്‍പം ഹാര്‍ഡ് ആയിട്ടാണ് തിലകന്‍ ചേട്ടന്‍ അന്ന് എന്നോട് പെരുമാറിയത്, തിലകന്‍ ചേട്ടന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നതിന് മുന്‍പ് ലൊക്കേഷനിലുണ്ടായിരുന്ന നടി പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ മാതാപിതാക്കളോട് ഞാന്‍ കാര്യം പറയുകയും അവര്‍ തിലകന്‍ ചേട്ടനോട് ഹോസ്പ്പിറ്റലില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടു മാസങ്ങള്‍ക്ക് ശേഷമുള്ള ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സെറ്റിലേക്ക് തിരിച്ചെത്തിയത്. പക്ഷെ തിലകന്‍ ചേട്ടന്റെ അന്നത്തെ ഒരു സ്റ്റേറ്റ്മെന്റ് എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ‘സിനിമയ്ക്കായി തന്നെ ലാല്‍ ജോസ് ഏറെ സ്ട്രെയിന്‍ ചെയ്യിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമൊക്കെ ചെയ്തെന്നായിരുന്നു’, ഒരു അഭിമുഖ പരിപാടിയില്‍ അദ്ദേഹം പറഞ്ഞത്, പക്ഷെ അത് എന്നെ അത്രത്തോളം വേദനിപ്പിച്ചു, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ ഞാന്‍ കഴിവതും അദ്ദേഹത്ത സംരക്ഷിക്കുന്ന രീതിയില്‍ ചിത്രീകരണം മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്. ലാല്‍ ജോസ് വ്യകതമാക്കുന്നു.
(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ ലാല്‍ ജോസ് പങ്കുവെച്ചത്)
Post Your Comments