BollywoodGeneralLatest News

ഡിസൈന്‍ അടിച്ചു മാറ്റി; ശ്വേത വീണ്ടും വിവാദത്തില്‍

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്‍ വീണ്ടും വിവാദത്തില്‍. അമിതാഭിനൊപ്പം കല്യാണ്‍ ജുവലറിയുടെ പരസ്യത്തിലൂടെ അഭിനയത്തിലേയ്ക്ക് എത്തിയ ശ്വേത ആ പരസ്യം പിന്‍വലിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ കോപ്പിയടി ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ശ്വേത തുടങ്ങിയ എംഎക്‌സ്‌എസ് എന്ന ഫാഷന്‍ ബ്രാന്‍ഡിനെതിരെയാണ് കോപ്പിയടി ആരോപണം. സെലിബ്രിറ്റി താരനിരയുടെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിച്ച ശ്വേതയുടെ ബ്രാന്‍ഡ് ബ്രാന്‍ഡ് മറ്റൊരു ബ്രാന്‍ഡിന്റെ ഡിസൈന്‍ അടിച്ചു മാറ്റിയെന്നാണ് ആരോപണം.

ഡയറ്റ് സബ്യ എന്നൊരു വേരിഫൈഡ് ഇന്‍സ്റ്റഗ്രാം പേജാണ് ശ്വേതയ്ക്ക് എതിരെ കോപ്പിയടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലുള്ള ദ് ലോണ്ട്‌റി റൂം എന്ന ബ്രാന്‍ഡിന്റെ ഡിസൈനാണ് എംഎസ്‌എക്‌സ് പകര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button